NewsInternational

പാക്ക് അതിര്‍ത്തി ഭേദിക്കുന്ന യു.എസ് ഡ്രോണുകള്‍ വെടിവച്ചിടാന്‍ ആഹ്വാനവുമായി ഹാഫിസ് സയിദ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ അതിര്‍ത്തി ഭേദിച്ചെത്തുന്ന യു.എസ് ഡ്രോണുകള്‍ വെടിവച്ചിടണമെന്ന് സൈന്യത്തോട് ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയിദ്. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കൊപ്പമാണ് യു.എസ് നിലകൊള്ളുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ഡ്രോണുകള്‍ തകര്‍ക്കുന്നതിന്റെ ആവശ്യകത സൈനിക മേധാവിയെയും വ്യോമസേന മേധാവിയെയും ബോധ്യപ്പെടുത്തണമെന്നും സയിദ് പറഞ്ഞു. റമസാനിലെ ആദ്യവെള്ളിയാഴ്ച നമസ്കാരത്തിനുശേഷം സംസാരിക്കുകയായിരുന്നു സയിദ്.

പാക്കിസ്ഥാനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആകമണത്തില്‍ അഫ്ഗാന്‍ താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടിരുന്നു. യു.എസ് നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദാണെന്നാണ് ഇന്ത്യയുടെയും യു.എസിന്റെയും നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button