International

നിശാക്ലബ്ബില്‍ വെടിവെയ്പ് ; നിരവധി പേര്‍ മരിച്ചു

ഫ്‌ളോറിഡ : അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള നിശാക്ലബ്ബിലുണ്ടായ വെടിവയ്പില്‍ 50 ലേറെ പ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഓര്‍ലാന്‍ഡോയിലെ പള്‍സ് നിശാക്‌ളബ്ബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വെടിവയ്പ് നടന്നത്.

തോക്കുമായി എത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു, വെടിശബ്ദം കേട്ടയുടന്‍ ക്ലബ്ബിലുണ്ടായിരുന്നവര്‍ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി. ഉടന്‍ തന്നെ പൊലീസെത്തി അക്രമിയെ വധിക്കുകയായിരുന്നു.

അമേരിക്കയില്‍ അടുത്തിടെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണം കോപ്പ അമേരിക്ക മത്സരങ്ങളെയും ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button