International

വിമാനത്താവളത്തില്‍ സ്‌ഫോടനം

ഷാംഗ്ഹായ് : ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് വിമാനത്താവളത്തില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. പരിശോധനാ കൗണ്ടറിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. യാത്രക്കാരെ പരിശോധിക്കുന്നതിനിടെ പടക്കം പൊട്ടിയതാണു സ്‌ഫോടനത്തിനു കാരണമെന്നു പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button