NewsInternational

അഫ്ഗാന്‍ യുവാവിനെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ യുവാവിനെ ജീവനോടെ തൊലിയുരിഞ്ഞ് കൊലപ്പെടുത്തി. ഫസല്‍ അഹമ്മദ് എന്ന 21 കാരനെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അഫ്ഗാനിലെ ഘോര്‍ പ്രവിശ്യയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

കൊല്ലപ്പെട്ട ഫസല്‍ അഹമ്മദിന്റെ അകന്ന ബന്ധു ഡിസംബറില്‍ മുന്‍ താലിബാന്‍ കമാന്‍ഡറെ വധിച്ചതില്‍ പങ്കാളിയായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇയാളെ ജീവനോടെ തൊലിയുരിഞ്ഞതെന്നാണ് സൂചന.

സംഭവം പ്രദേശത്തുനിന്നുള്ള പാര്‍ലമെന്റ് അംഗം റുഖിയ നഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button