Kerala

നവജാതശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി

മലപ്പുറം : നവജാതശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി. നിലമ്പൂര്‍ വാളംതോടില്‍ 13 ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊന്നുകുഴിച്ചുമൂടിയത്.സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചാലിയാര്‍ പഞ്ചായത്തിലെ നായാടംപൊയില്‍ ആദിവാസി കോളനിയിലെ 36 വയസുകാരിയാണ് കൊലപാതകം നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി ഒരാഴ്ച മുമ്പാണ് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ സ്ത്രീയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം കാണാതാവുകയും ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കുഞ്ഞിനെ കൊന്ന് വീടിന് സമീപമുള്ള നായാടംപൊയില്‍ എന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button