Gulf

ഈ സ്ത്രീയെ അറിയാമോ? ദുബായ് പോലീസ് ചോദിക്കുന്നു

ദുബായ് ● മുകളിലെ ചിത്രത്തില്‍ കാണുന്ന സ്ത്രീയ തിരിച്ചറിയാന്‍ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അല്‍-റാഷിദിയ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഇപ്പോള്‍ ദുബായ് പോലീസ് ഫോറന്‍സിക്സ് വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

155 ഇഞ്ച്‌ ഉയരമുള്ള സ്ത്രീയ്ക്ക് 56 കിലോഗ്രാം ഭാരമുണ്ട്. വെളുത്തനിറമാണ്‌. മുപ്പത് വയസ് തോന്നിക്കും. അറബി വസ്ത്രമായ കന്തൂറയും പച്ച നിറത്തിലുള്ള അഡിഡാസ് പാന്റ്സുമാണ് ധരിച്ചിരുന്നത്.

ഈ വിവരങ്ങളില്‍ മൃതദേഹം തിരിച്ചറിയുന്നവര്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഇല്ലെങ്കില്‍ 800 സിഐഡി (243), 0501898822 എന്ന നമ്പറുകളിലോ വിളിച്ചറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button