NewsFootballSports

യൂറോ കപ്പ്; റഷ്യക്കെതിരെ സ്ലോവാക്യയുടെ അട്ടിമറി ജയം

റഷ്യക്ക് എതിരെ അട്ടിമറി വിജയം നേടി സ്ലോവാക്യ യൂറോ കപ്പില്‍ കരുത്തു തെളിയിച്ചു. ആദ്യമല്‍സരത്തില്‍ വെയില്‍സിനോട് തോറ്റ സ്ലോവാക്യയായിരുന്നില്ല റഷ്യന്‍ നിരയെ കീറിമുറിച്ച് സ്റ്റേദ്ദി പിയറി മോറിയില്‍ നിറഞ്ഞാടിയത്. യൂറോപ്യന്‍ ഫുട്‌ബോളിലെ പഴയ പ്രതാപത്തിന്റെ തിരുശേഷിപ്പുകളായ ചെക്കോസ്ലാവാക്യയുടേയും സോവിയറ്റ് യൂണിയന്റെയും പിന്‍ഗാമികള്‍ കൊമ്പുകോര്‍ത്തപ്പോള്‍ കളിയിലുടനീളം സ്ലോവാക്യക്ക് തന്നെയായിരുന്നു മുന്‍തൂക്കം. 32-ാം മിനിറ്റില്‍ വ്‌ലാദ്മിര്‍ വെയിസും 45-ാം മിനിറ്റില്‍ മാരെക് ഹാംസികുമാണ് സ്ലോവാക്യക്ക് വേണ്ടി റഷ്യന്‍ വലകുലുക്കിയത്. 80-ാം മിനിറ്റില്‍ ഡെനീസ് ഗ്ലുഷാകോവ് ആണ് റഷ്യയുടെ ആശ്വാസഗോള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button