Kerala

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും : മന്ത്രി ടി.പി രാമകൃഷ്ണന്‍.

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അന്യസംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

shortlink

Post Your Comments


Back to top button