KeralaNews

വായനശാലകള്‍ക്ക്‌ നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് വായനശാലകള്‍ക്ക് നേരെ ബോംബേറ്. കണ്ണൂര്‍ പെരളശേരി മൂന്നാംപാലം നവജീവന്‍ വായനശാലയ്ക്കും ചെഞ്ചിലോട് കെ.പി മുരളിധരന്‍ സ്മാരക മന്ദിരത്തിലെ വായനശാലയ്ക്കും നേരെയാണ് ബോംബേറുണ്ടായത്.

ബോംബേറില്‍ വായനശാല കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന്റെ മുന്‍വാതില്‍ തകര്‍ന്നു. അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാടന്‍ ബോംബാവാം എറിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button