Latest NewsNewsInternational

ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറിയ്ക്ക് തീയിട്ട് കലാപകാരികൾ: കത്തിയമർന്നത് നിരവധി പുസ്തകങ്ങൾ

പാരീസ്: ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറിയ്ക്ക് തീയിട്ട് കലാപകാരികൾ. നിരവധി പുസ്തകങ്ങൾ കത്തിയമർന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിൽ നടക്കുന്ന അക്രമത്തിന്റെ ഭാഗമായാണ് ലൈബ്രറി കത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം: കേന്ദ്രമന്ത്രി വി മുരളീധരന്‍

മാഴ്സെയിൽ നഗരത്തിലെ പബ്ലിക് ലൈബ്രറിയ്ക്കാണ് കലാപകാരികൾ തീയിട്ടത്. ഇക്കഴിഞ്ഞ ജൂൺ 27ന് ക്രിമിനൽ പശ്ചാത്തലമുള്ള നഹേൽ എന്ന കുട്ടിയും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഗതാഗത നിയന്ത്രണം പാലിക്കാൻ നഹേൽ വിസമ്മതിച്ചായിരുന്നു ഏറ്റുമുട്ടലിന് കാരണം. ഈ ഏറ്റുമുട്ടലിനിടെ കുട്ടി കൊല്ലപ്പെട്ടു. തുടർന്നാണ് ഫ്രാൻസിൽ സംഘർഷം ആരംഭിച്ചത്.

പോലീസ് വാഹനങ്ങൾ കൊള്ളയടിക്കൽ, കടകൾ തകർക്കൽ, തീയിടൽ തുടങ്ങി വലിയ അക്രമങ്ങളാണ് ഫ്രാൻസിൽ നടക്കുന്നത്.

Read Also: മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം: കേന്ദ്രമന്ത്രി വി മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button