KeralaNews

അട്ടിമറികള്‍ മറികടന്ന് അവസാനം കേരളത്തിന് എയിംസ്

തിരുവനന്തപുരം: കേരളത്തിന് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് ) ലഭിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പണം വകയിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ ഉറപ്പു നല്‍കി.

ഇതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിയെ കൂട്ടുപിടിച്ച് സംസ്ഥാനത്തെ തന്നെ ഒന്‍പത് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ അട്ടിമറിശ്രമങ്ങളെല്ലാം മറികടന്ന് എയിംസ് കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പായി.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ എയിംസിനായി കണ്ടെത്തിയ സ്ഥലത്തിന്റെ പരിശോധനയ്ക്കായി കേന്ദ്രസംഘത്തെ ഉടന്‍ കേരളത്തിലേക്ക് അയയ്ക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. സംഘത്തിന്റെ തീരുമാനമുണ്ടായാലുടന്‍ സ്ഥലം ഏറ്റെടുത്ത് കൈമാറാമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കി. കേന്ദ്രമന്ത്രിയുമായി തുടര്‍ചര്‍ച്ചയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും നാലിടത്ത് എയിംസിനായി സ്ഥലംകണ്ടെത്തിയെന്ന് കേന്ദ്രത്തെ അറിയിച്ചശേഷം അനങ്ങാതിരിക്കുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. ഈ അലംഭാവം മുതലെടുത്ത് പുതിയഎയിംസുകളുടെ പട്ടികയില്‍നിന്ന് കേരളത്തെ കേന്ദ്രം ഒഴിവാക്കുകയും ചെയ്തു. തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ആസാം, ഹിമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളില്‍ എയിംസിന് കേന്ദ്രം ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ മിണ്ടാതിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.ഇളങ്കോവനെ ഇടയ്ക്കിടെ ഡല്‍ഹിയില്‍ അയയ്ക്കുന്നതില്‍ മാത്രമായി യു. ഡി. എഫ് സര്‍ക്കാരിന്റെ നടപടികള്‍ ഒതുങ്ങി.200 ഏക്കര്‍ ഭൂമി കൈമാറിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് 2014 മാര്‍ച്ചില്‍ കേന്ദ്രം ഉറപ്പുനല്‍കിയതാണ്. തിരുവനന്തപുരം തേവന്‍കോട്ടെ ആഭ്യന്തരവകുപ്പിന്റെ 200 ഏക്കര്‍, കോട്ടയത്ത് മെഡിക്കല്‍ കോളേജും അതിനോടു ചേര്‍ന്നുള്ള പ്രദേശവും, എറണാകുളത്ത് കളമശേരിയില്‍ എച്ച്.എം.ടി കോമ്പൗണ്ടിലെ 200 ഏക്കര്‍, കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ എസ്റ്റേറ്റ് എന്നിവ എയിംസിനായി കണ്ടെത്തിയെന്ന് 2014 ജൂലായില്‍ കേന്ദ്രത്തെ അറിയിച്ചു.

ഭൂമിയുടെ സര്‍വേ നമ്പര്‍, രൂപരേഖ, റവന്യൂരേഖകള്‍, റോഡ്- റെയില്‍- വ്യോമ കണക്ടിവിറ്റി അടക്കം കേന്ദ്രം ഉന്നയിച്ച നൂറുചോദ്യങ്ങള്‍ക്ക് ഏറെ വൈകിയാണ് മറുപടി നല്‍കിയത്. അപ്പോഴേക്കും കേരളത്തിന്റെ എയിംസ് കേന്ദ്രം വെട്ടുകയായിരുന്നു. തിരുവനന്തപുരം ആര്‍.സി.സിയെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിച്ചെങ്കിലും 120 കോടി കേന്ദ്രവിഹിതം കിട്ടിയിട്ടില്ല. ഇത് അനുവദിക്കണമെന്നും തലശേരിയിലെ മലബാര്‍ കാന്‍സര്‍സെന്ററിന് ആര്‍.സി.സിയുടെ പദവിനല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button