Kerala

വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കോട്ടയം : വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. കോട്ടയം ചിങ്ങവനത്തായിരുന്നു സംഭവം. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേരെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണ കാരണം. സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് മൂന്നുപേരും. മദ്യപിച്ച ശേഷം റോഡില്‍ വഴക്കുണ്ടാക്കിയത് നാട്ടുകാരായ രണ്ടുപേര്‍ ചോദ്യം ചെയ്തു. ഇതില്‍ ഒരാളെ ഇവര്‍ക്കറിയാമായിരുന്നു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് ഇയാളുടെ വീട്ടിലെത്തി വീട്ടുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ മൂവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button