KeralaNews

എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2016-ലെ കേരള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങിന് എറണാകുളം സ്വദേശി റാം ഗണേഷ് വി ക്കാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിന്‍ എസ് നായര്‍ മൂന്നാം റാങ്കും നേടി.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ആദ്യ റാങ്ക് കോഴിക്കോട് സ്വദേശി നിമിത് നിജിക്കാണ്. കോഴിക്കോട് സ്വദേശി നിഷാന്ത് കൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

എന്‍ജിനീയറിങില്‍ എസ്.സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഷിബൂസ് പി ഒന്നാം റാങ്കും തൃശൂര്‍ സ്വദേശി ഋഷികേശ് വി.എം രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ആദര്‍ശ് എസ് ഒന്നാം റാങ്കും എറണാകുളം സ്വദേശി നിമിത എസ് രണ്ടാം റാങ്കും നേടി.

എന്‍ജിനീയറിങ് വിഭാഗത്തിലെ മറ്റ് ഏഴ് റാങ്കുകള്‍
ശ്രീജിത് എസ് (തിരുവല്ല),അതുല്‍ ഗംഗാധരന്‍ (കണ്ണൂര്‍),മുഹമ്മദ് അബ്ദുള്‍ മജീദ് (കോഴിക്കോട്),ജോര്‍ഡി ജോസ് (എറണാകുളം),റാം കേശവ് (മലപ്പുറം),റിതേഷ് കുമാര്‍ (കൊച്ചി),റോഷിന്‍ റാഫേല്‍ (കോഴിക്കോട്).

ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ മറ്റ് മൂന്ന് റാങ്കുകള്‍
മഹ്സിന്‍ മുഹമ്മദ് അലി (മലപ്പുറം),അനുഷാദ് ജുബിന്‍, അലിന്‍ റീബ ജെയ്ന്‍ (കോട്ടയം)
വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥാണ് റാങ്കുകള്‍ പ്രഖ്യാപിച്ചത്. വെബ്സൈറ്റ് വഴി മാര്‍ക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ ഫലം തടഞ്ഞ് വെച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button