KeralaLatest NewsNews

 എൻജിനിയറിങ് ബിരുദകോഴ്‌സുകളുടെ ഫീസ് 1.89 ലക്ഷമായി നിജപ്പെടുത്തണമെന്ന്  ശുപാർശ

 

 

ന്യൂഡൽഹി: എൻജിനിയറിങ് ബിരുദകോഴ്‌സുകളുടെ വാർഷികഫീസ് പരമാവധി 1.89 ലക്ഷം രൂപയായി നിജപ്പെടുത്തണമെന്ന് ദേശീയ ഫീസ് സമിതി ശുപാർശ നൽകി. കുറഞ്ഞ ഫീസ് 79,000 രൂപയിൽ താഴെയാകരുത്.
എൻജിനിയറിങ് ഡിപ്ലോമ, അപ്ലൈഡ് ആർട്സ്‌ ആൻഡ് ഡിസൈൻ എന്നിവയ്ക്ക് വർഷം പരമാവധി 1.4 ലക്ഷം രൂപയും കുറഞ്ഞത് 67,000 രൂപയും ആക്കാനാണ് ശുപാർശ. ബിരുദാനന്തര എൻജിനിയറിങ് പ്രോഗ്രാമുകൾക്കിത് 3.03 ലക്ഷവും 1.41 ലക്ഷവുമാണ് സമിതി നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ഫീസ് ഘടന ശുപാർശ ചെയ്തുള്ള ജസ്റ്റിസ് (റിട്ട) ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ ദേശീയ ഫീസ് സമിതിയുടെ റിപ്പോർട്ട് എ.ഐ.സി.ടി.ഇ. കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് സമർപ്പിച്ചത്. കുറഞ്ഞ ഫീസ് എന്ന സ്ലാബ് ഇതുവരെയുണ്ടായിരുന്നില്ല. പുതുക്കിയ ഫീസ് സ്ലാബുകൾ നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും അനുമതി ആവശ്യമാണ്.

ഏഴുവർഷത്തിനു ശേഷമാണ് ട്യൂഷൻ ഫീസിനത്തിൽ പരിഷ്കരണം വരുന്നത്. കർണാടകത്തിലെ ടി.എം.എ. പൈ ഫൗണ്ടേഷൻ കേസിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം തടയാൻ ശ്രീകൃഷ്ണ സമിതിയെ നിയമിച്ചത്. സമിതി ശുപാർശ സമർപ്പിക്കുംവരെ സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പല സ്വകാര്യ എൻജിനിയറിങ് കോളേജുകളും ട്യൂഷൻ ഫീസിന് കുറഞ്ഞ പരിധി നിശ്ചയിക്കണമെന്ന് എ.ഐ.സി.ടി.ഇ.യോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button