NewsInternational

ഈ സൗന്ദര്യം കണ്ട് പ്രണയപരവശരായ ഐറിഷ് ഫുട്ബോള്‍ ആരാധകരെ കുറ്റംപറയാന്‍ പറ്റില്ല

ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന യൂറോകപ്പില്‍ ആയര്‍ലന്‍ഡ്‌ ബെല്‍ജിയത്തോട് തോറ്റുകൊണ്ടിരുന്നപ്പോള്‍ നൂറ്കണക്കിന് ഐറിഷ് ആരാധകര്‍ സ്റ്റേഡിയത്തിന് വെളിയില്‍ ദൈവത്തിന്‍റെ മറ്റൊരു മനോഹര സൃഷ്ടിക്ക് മുന്‍പില്‍ തോല്‍വി സമ്മതിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിന് വെളിയില്‍ കണ്ട ഒരു ഫ്രഞ്ച് സൗന്ദര്യധാമത്തിനു മുന്‍പിലായിരുന്നു ഐറിഷ് ആരാധകര്‍ പ്രേമപരവശരായി തോല്‍വി സമ്മതിച്ച് പ്രണയഗാനവും പാടി നിന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.

ഇപ്പോള്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഈ ഫ്രഞ്ച് സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ് ഫ്രഞ്ച് മാധ്യമങ്ങള്‍. ലൈഫ് ഗാര്‍ഡ് ആയി ജോലിനോക്കുന്ന കാര്‍ല റൊമേറയാണ് ആരാധകരുടെ മനം കവര്‍ന്ന ഈ ഫ്രഞ്ച് സുന്ദരി.

തന്നെ സംബന്ധിച്ച് ഈ അനുഭവം “മാജിക്കല്‍” ആയിരുന്നു എന്നാണ് കാര്‍ല പറയുന്നത്.

26173458109

“Can’t Take My Eyes Off You”, “Hey Baby” എന്നീ ഗാനങ്ങളാണ് ഐറിഷ് ആരാധകര്‍ കാര്‍ലയുടെ സൗന്ദര്യത്തില്‍ മയങ്ങി അവള്‍ക്ക് മുന്‍പില്‍ നിന്ന്‍ പാടിയത്. ഗാനങ്ങള്‍ക്കൊടുവില്‍, കൂട്ടത്തില്‍ സുന്ദരനായ ഒരു ഐറിഷ് ആരാധകന് കാര്‍ലയുടെ ചുംബനവും ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button