Gulf

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്

അബുദാബി: ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റ് വീശുന്നതിന്‍റെ ഫലമായി പൊടി ഉയരാന്‍ സാധ്യത ഉണ്ടെന്നും വാഹങ്ങള്‍ ഓടിക്കുന്നവരുടെ കാഴ്ചയ്ക്ക് ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്.

പൊതുവായി പ്രസന്നമായ കാലാവസ്ഥ ആയിരിക്കുമെങ്കിലും, ചില സമയങ്ങളില്‍ ആകാശം മേഘാവൃതമാകാനും മഞ്ഞിറങ്ങാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില കിഴക്കന്‍ പ്രദേശങ്ങളിലും, തെക്കന്‍ പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ ആകാശമായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ ഭൂകമ്പ-കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നത്.

മിതമായ ശക്തിയിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്. തീരദേശങ്ങളില്‍ 32-kmph ശക്തിയിലും ഉള്‍ഭാഗങ്ങളില്‍ 35-kmph ശക്തിയിലും ആയിരിക്കും കാറ്റ് വീശുക എന്നാണ് മുന്നറിയിപ്പ്.

തീരദേശങ്ങളില്‍ ഏറ്റവും കൂടിയ ചൂട് 44°C-യും ഉള്‍ഭാഗങ്ങളില്‍ ഇത് 48°C-ഉം ആയിരിക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആപേക്ഷിക ആര്‍ദ്രത രാത്രിസമയത്തും വ്യാഴാഴ്ച പുലര്‍ച്ചെയും കൂടാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലെ ആര്‍ദ്രത 75-90 ശതമാനവും ഉള്‍ഭാഗങ്ങളില്‍ 70-85 ശതമാനവും ആയിരിക്കും. മൂടല്‍മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അറേബ്യന്‍ ഗള്‍ഫിലെ സമുദ്രമേഖലയിലുള്ള ഒമാന്‍ കടല്‍ ചില സമയങ്ങളില്‍ ചെറുതായി പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

രണ്ട് ദിവസം വരെ കാലാവസ്ഥ ഇതേ രീതിയിലായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button