Kerala

മഞ്ഞ ഷർട്ടും കത്തിയും ആസാമില്‍

കൊച്ചി ● കൊലപാതകം നടത്തിയതിനുശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രതി അമീറുൽ ഇസ്ലാം. മഞ്ഞ ഷർട്ടും കത്തിയും ആസമിലാണുള്ളതെന്നാണ് അമീറുൽ പൊലീസിന് നല്‍കിയ മൊഴി.

ജിഷയെ കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ടപ്പോൾ വസ്ത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ അസമിലേക്ക് കൊണ്ടുപോയി എന്നാണ് അമീറുൽ മൊഴി നൽകിയിരിക്കുന്നത്. സംഭവം നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രത്തിൽ ജിഷയുടെ രക്തം തെറിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ ആണ് പൊലീസ്. അങ്ങനെയെങ്കിൽ വസ്ത്രം സുപ്രധാനതെളിവായി കരുതാൻ സാധിക്കും.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി ഇയാളെ അസമിലേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്. ഇപ്പോൾ അസമിലുള്ള പൊലീസ് സംഘം അമീറുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തും. അമീറുൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും ലഭിച്ച കത്തി കൊലയ്ക്ക് ഉപയോഗിച്ചതല്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു.

shortlink

Post Your Comments


Back to top button