Kerala

കീടനാശിനികളുടെ ഉപയോഗം തടയും – വി.എസ്. സുനില്‍കുമാര്‍

തിരുവനന്തപുരം : കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ ഉപയോഗം തടയുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ തങ്ങളുടെ പരിധിയിലുള്ള ഡിപ്പോകള്‍ പരിശോധിക്കണമെന്നും രാസകീടനാശിനി ഷോപ്പുകളില്‍ സ്‌റ്റോക്കുകള്‍, വിലസംബന്ധമായ വിവരങ്ങള്‍ എന്നിവ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

കടുത്ത ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന അമിതമായ കീടനാശിനി കര്‍ഷകര്‍ വിവേചനപൂര്‍വമായേ ഉപയോഗിക്കുന്നുള്ളൂ എന്ന് കൃഷി ഓഫീസര്‍മാര്‍ ഉറപ്പാക്കും. കീട/കള/കുമിള്‍ നാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകരെ അമിതമായി സ്വാധീനിക്കുന്നതും കീടനാശിനി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും കൃഷിവകുപ്പ് നിരുത്സാഹപ്പെടുത്തും. ജൈവകൃഷി ഗണ്യമായി വര്‍ധിച്ചിട്ടും കീടനാശിനികളുടെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായി. ഇത് തടയുന്നതിനായി ഹെല്‍ത്ത്/അഗ്രോ ക്ലിനിക്കുകളും പെസ്റ്റ് സര്‍വയിലന്‍സ് സംവിധാനവും ശക്തിപ്പെടുത്തും. കര്‍ഷകരുമായി ചേര്‍ന്നുള്ള വിളപരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും പൂര്‍ണമായി നിരോധിക്കാനും കൃഷി ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button