NewsIndia

കേജ്‌രിവാളിന്റെ അനധികൃത ഐഐടി പ്രവേശനത്തിന്റെ വിശദ വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചത് മെരിറ്റിലല്ല അനധികൃതമായാണ് എന്ന് വെളിപ്പെടുത്തല്‍. ‘തെലോട്ട്‌പോട്ട് ഡോട്ട് കോം’ എന്ന വെബ്‌സൈറ്റാണ് കേജ്‌രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ പ്രവേശനം വഞ്ചനയിലൂടെയാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

കേജ്‌രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ പ്രവേശനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഐടി പ്രവേശന റാങ്ക് പട്ടികയില്‍ കേജ്‌രിവാളിന്റെ പേരുണ്ടായിരുന്നില്ല.

അനധികൃതമായിട്ടാണ് കേജ്‌രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചതെന്നാണ് ഇത് കാണിക്കുന്നത്. നാല് പതിറ്റാണ്ടായി എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. എന്‍ട്രന്‍സ് പാസാകാത്ത ഐഐടിയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും മക്കള്‍ക്കായി ചില സീറ്റുകളില്‍ പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇത് 2005ല്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ ഈ ക്വാട്ട വഴിയാകും കേജ്‌രിവാളിന് പ്രവേശനം ലഭിച്ചിരിക്കുകയെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button