NewsFootballInternational

മെസിയുടെ വിരമിക്കല്‍ തീരുമാനം; വികാരഭരിതരായ ആരാധകര്‍ക്കൊപ്പം മെസിയെ മടക്കിവിളിച്ച് ഇതിഹാസ താരം മറഡോണയും

ലയണല്‍ മെസി ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കാന്‍ മെസി വരുമെന്നും മെസിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു. എന്നാല്‍ വിഷയുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഫെയ്‌സ്ബുക്കിലൂടെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് മെസിയോട് അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണ ആവശ്യപ്പെട്ടത്. മെസിക്ക് ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ മറഡോണ റഷ്യയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ മെസി അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കാന്‍ വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. മെസിയുമായി സംസാരിക്കുമെന്നും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു. മറഡോണ അടക്കമുള്ളവരുടെ വിമര്‍ശനമാണ് മെസിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അസോസിയേഷനുമായുള്ള അസ്വാരസ്യങ്ങളും മെസിയുടെ തീരുമാനത്തിന് കാരണമായെന്ന് കരുതുന്നു.

 

അതേസമയം മെസി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി മുറവിളി കൂട്ടുകയാണ് ആരാധകര്‍. സമൂഹ്യമാധ്യങ്ങളിലും ഇക്കാര്യം തന്നെയാണ് ചര്‍ച്ച. മെസി പോകരുത് എന്നര്‍ഥം വരുന്ന ഹാഷ്ടാഗ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വൈറലാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട്‌മെസിക്കായി ആയിരങ്ങള്‍ ഒപ്പിട്ട നിവേദനം ഒരുങ്ങുന്നുണ്ട്. മെസിക്കും മഷരാനോക്കും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമാണ് നിവേദനം അയക്കുന്നത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അര്‍ജന്റീന ടീമിന് ആരാധകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button