Kerala

കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട

കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുകളുമായി നാലു യുവാക്കള്‍ പിടിയിലായി. നഗരത്തിലെ ഷോപ്പിംഗ് മാളുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. കണ്ണൂര്‍ സ്വദേശി ഷിബു മാത്യൂസ്, എറണാകുളം സ്വദേശികളായ വിനു ബാലകൃഷ്ണന്‍, ലൂയി ബെന്നറ്റ്, ആലുവ സ്വദേശി പീറ്റര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button