USANewsInternational

നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ പരാജയഭീതിയിലെന്ന് ഒബാമ

ഒട്ടാവ: ഭീകരവാദത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി.വടക്കേ അമേരിക്കന്‍ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയില്‍ നടത്തുന്ന ഉച്ചകോടിക്കിടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.

ഭീകരവാദത്തിനെതിരെ പോരാടാന്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കും. നിരപരാധികളെ അക്രമിക്കുന്ന ഭീകരവാദികളുടെ അവസാനം അടുത്തിരിക്കുന്നതായും ഒബാമ പറഞ്ഞു. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button