NewsIndia

വിമാന യാത്രക്കാർക്ക് അധിക ബാഗേജിന് ഈടാക്കിയിരുന്ന തുകയിൽ മാറ്റം

ന്യൂഡല്‍ഹി: വിമാന യാത്രക്കാക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക് ഇന്‍ ബാഗേജിനുള്ള നിരക്ക് ഇന്നുമുതല്‍ കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞമാസം നല്‍കിയ നിര്‍ദ്ദേശങ്ങളെതുടര്‍ന്നാണ് വിമാനക്കമ്പനികള്‍ അധിക ലഗേജിനുള്ള ഫീസ് കിലോയ്ക്ക് നൂറുരൂപയാക്കി പരിമിതപ്പെടുത്തിയത്. കിലോഗ്രാമിന് 300 രൂപ ഈടാക്കിയിരുന്ന സ്ഥാനത്താണിത്. നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 15 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

അധിക ബാഗേജിന് ചാര്‍ജ് കുറച്ചതിന് പുറമെ യാത്രക്കാരെ പിഴിയുന്ന വിമാനക്കമ്പനികളുടെ നടപടികളിലും കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് കാന്‍സലേഷന്‍ ഫീസിലും ഗണ്യമായ കുറവുണ്ടാകും. ഷെഡ്യൂള്‍പ്രകാരമുള്ള ഫ്ളൈറ്റ് കാന്‍സലായാല്‍ ഒരു മണിക്കൂറിനകം പുതിയ ഫ്ളൈറ്റ് ഏര്‍പ്പെടുത്തിയിരിക്കണമെന്നാണ് പുതിയ നിബന്ധന. പല ചാര്‍ജുകളിലും പെനാള്‍ട്ടി തുകകളിലും വിമാനകമ്പനികൾ വര്‍ദ്ധനവ് വരുത്തിയിരുന്നു. കണ്‍വീനിയന്‍സ് ഫീസ് എന്ന നിലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനും അധികതുക ഈടാക്കിയിരുന്നു. ഇതെല്ലാം ഉടന്‍ നിര്‍ത്തലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button