Technology

സോണി മൊബൈല്‍ പ്രേമികള്‍ക്ക് ഒരു ദുഃഖവാര്‍ത്ത

ന്യൂഡല്‍ഹി ● വില്പനയില്‍ വന്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് പ്രമുഖ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ സോണി മൊബൈല്‍ ഇന്ത്യ വിടുന്നു. ഇന്ത്യ, ചൈന, അമേരിക്ക എന്നീ വിപണികളിൽ നിന്ന് സാവധാനം പിന്മാറാനാണ് കമ്പനിയുടെ തീരുമാനം. ഈ രാജ്യങ്ങളില്‍ നിന്ന് കമ്പനി പ്രതീക്ഷിച്ചിരുന്ന വരുമാനം 8.1 ശതമാനമാണ് . എന്നാല്‍ ലഭിച്ചതാകട്ടെ വെറും 0.3 ശതമാനവും. ഇന്ത്യന്‍ വിപണി പൂര്‍ണമായും സോണി ഉപേക്ഷിക്കില്ല. അതേസമയം, പുതിയ മോഡലുകള്‍ ഇറക്കുകയില്ല.

അതേസമയം, ലാഭത്തിലുള്ള ജപ്പാന്‍, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ കമ്പനി കൂടുതൽ വിപണി സജീവമാക്കും. ലാറ്റിനമേരിക്ക, ഏഷ്യാപെസഫിക് രാജ്യങ്ങളിലെ വിപണിയും നിലനിര്‍ത്താണ് കമ്പനി തീരുമാനം.

സോണി സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ഇറങ്ങിയ ശേഷം നിരവധി കമ്പനികള്‍ രംഗത്തെത്തിയതോടെ വർക്കൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കാതെയായി. ഫോണുകളുടെ കൂടിയ വില തന്നെയാണ് മൊബൈല്‍ ഉപഭോക്താക്കളെ സോണിയില്‍ നിന്നും അകറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button