NewsInternational

ധാക്ക ഭീകരാക്രമണം : ഖുര്‍ആന്‍ അറിയുന്നവരെ ഭീകരര്‍ വെറുതെവിട്ടെന്ന് വെളിപ്പെടുത്തല്‍

ധാക്ക: ധാക്കയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ ഖുര്‍ആന്‍ വചനങ്ങള്‍ അറിയാവുന്നവരെ ഭീകരര്‍ വെറുതെവിട്ടെന്ന് വെളിപ്പെടുത്തല്‍. ബന്ദികളാക്കിയവരില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിക്കേള്‍പ്പിച്ചവരെ വെറുതെവിട്ടെന്നാണ് റിപ്പോര്‍ട്ട്.

മുസ്ലിംകളുടെ പുണ്യമാസമായ റംസാനില്‍ നോമ്പുതുറയോട് അനുബന്ധിച്ച സമയത്താണ് ധാക്കയിലെ സമ്പന്ന മേഖലയായ ഗുല്‍ഷനിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയില്‍ ഐ.എസ് ഭീകരരുടെ ആക്രമണമുണ്ടായത്. രണ്ട് പോലീസുകാരെ വധിച്ച് റെസ്റ്റോറന്റിലുണ്ടായിരുന്നവരെ ബന്ദികളാക്കിയ ഭീകരര്‍ ഇവരില്‍ 20 പേരെ കൊലപ്പെടുത്തിയിരുന്നു. ബന്ദികളില്‍ 13 പേര്‍ രക്ഷപ്പെട്ടു.
ബന്ദികളായ എല്ലാവരോടും ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലാന്‍ ഭീകരര്‍ പറഞ്ഞെന്നും ഏതാനും വചനങ്ങള്‍ ചൊല്ലാന്‍ കഴിഞ്ഞവരെ തോക്കുധാരികളായ ഭീകരര്‍ ഉപദ്രവിച്ചില്ലെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ ഹസ്‌നത് കരീമിന്റെ പിതാവ് റെസൂല്‍ കരീം പറഞ്ഞു. ബംഗ്ലാദേശ് ദിനപത്രമായ ഡെയ്‌ലി സ്റ്റാര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഖുര്‍ആന്‍ ചൊല്ലിയവരെ ഭീകരര്‍ ആക്രമിച്ചില്ലെന്നും അവര്‍ക്ക് രാത്രിയില്‍ ഭക്ഷണം നല്‍കിയെന്നും റെസൂല്‍ കരീം പറയുന്നു. ബന്ദികളില്‍ കൊല്ലപ്പെട്ടവരില്‍ 17 പേര്‍ വിദേശികളാണ്. നേരത്തേ കൊല്ലപ്പെട്ട 20 പേരും വിദേശകിളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വിദ്യാര്‍ഥിനി താരിഷിയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആരിഷിയെ കൂടാതെ ഒമ്പത് ഇറ്റലിക്കാരും ഏഴ് ജപ്പാന്‍ കാരും മൂന്ന് ബംഗ്ലാദേശികളുമാണ് കൊല്ലപ്പെട്ടത്.
രാവിലെ ബംഗ്ലാദേശ് സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ ജീവനോടെ പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button