International

ബാഗ്ദാദില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം

ഇറാഖ് : ഇറാഖിലെ ബാഗ്ദാദില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം. ബാഗ്ദാദിലെ തിരക്കേറിയ കച്ചവട കേന്ദ്രത്തിലായിരുന്നു ചാവേറാക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ 79 പേര്‍ മരിച്ചു. തലസ്ഥാനമായ ബാഗ്ദാദിന് വടക്കുള്ള ഷിയ മേഖലയിലാണ് ഇന്ന് രാവിലെ സ്‌ഫോടനം നടന്നത്.

റംസാന്‍ ആഘോഷത്തിന്റെ ഭാഗമായി തെരുവിലെത്തിയ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രിയോടെ സമീപത്ത് തന്നെ ഒരു കച്ചവട കേന്ദ്രത്തിലും സ്‌ഫോടനം നടന്നിരുന്നു. നഗരത്തിലെ റസ്റ്റോറന്റിനു സമീപമാണു ഇന്ന് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇവിടേക്ക് ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button