NewsIndia

സ്മൃതി ഇറാനിക്കെതിരെ അശ്ലീല കമന്‍റുമായി ജെഡിയു നേതാവ്

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പാര്‍ട്ടി ജനതാദള്‍ യുണൈറ്റഡിന്‍റെ നേതാവും രാജ്യസഭാ എംപിയുമായ അലി അന്‍വര്‍ പുതിയ ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്‍റ് പാസാക്കി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഒരു ചാനലിനോടുള്ള പ്രസ്താവനയിലാണ് അലി അന്‍വര്‍ ഒരു രാഷ്ട്രീയനേതാവിന് ഒരിക്കലും ചേരാത്ത അഭിപ്രായപ്രകടനം നടത്തിയത്.

“ഇറാനിയെ ടെക്സ്റ്റൈല്‍സ് മന്ത്രിയായി തിരഞ്ഞെടുത്തത് നന്നായി. അവര്‍ക്ക് ശരീരം മറയ്ക്കാന്‍ ഇത് പ്രചോദനം നല്‍കും”, അന്‍വര്‍ പറഞ്ഞു.

താന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു എന്ന്‍ ഉടന്‍ തന്നെ ബോധം വന്ന അന്‍വര്‍ തന്‍റെ അഭിപ്രായത്തിലെ അശ്ലീലച്ചുവ ഇല്ലാതാക്കാന്‍ ഒരു ശ്രമവും നടത്തി. “മുഴുവന്‍ ആള്‍ക്കാരുടേയും ശരീരം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്,” അന്‍വര്‍ തപ്പിത്തടഞ്ഞ് പറഞ്ഞൊപ്പിച്ചു.

അന്‍വറിന്‍റെ അഭിപ്രായത്തിലേക്ക് സ്മൃതി ഇറാനിക്ക് പകരം മാനവവിഭവശേഷി വകുപ്പിന്‍റെ ചുമതലയേറ്റെടുത്ത പ്രകാശ്‌ ജാവദേക്കറിന്‍റെ ശ്രദ്ധക്ഷണിച്ചപ്പോള്‍, “ഇതിലും തരംതാണ അഭിപ്രായം താന്‍ കേട്ടിട്ടില്ല” എന്നായിരുന്നു പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button