Kerala

അബ്ദുല്‍ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം : പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പിഡിപി അറിയിച്ചു.

അര്‍ബുദബാധിതയായ ഉമ്മ അസ്മാ ബീവിയെ കേരളത്തിലെത്തി സന്ദര്‍ശിക്കാന്‍ എട്ടു ദിവത്തെ ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചത്. ഈ മാസം 12 വരെ കേരളത്തില്‍ തങ്ങാനാണ് വിചാരണ നടക്കുന്ന എന്‍ഐഎ കോടതി മഅദനിക്ക് അനുമതി നല്‍കിയത്. 2008 ജൂലൈയില്‍ നടന്ന ബെംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ടു 31ാം പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് 2010 ഓഗ്റ്റ് 17നാണു മഅദനിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button