കാസര്‍കോട്: ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ക്ക് ശാരീരിക അവശത. നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിലെ സദ്യ കഴിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ചിലര്‍ക്ക് ഛര്‍ദി മറ്റുചിലര്‍ക്ക് തലകറക്കം, ക്ഷീണം വയറിളക്കം, തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ആരുടേയും നില ഗുരുതരമല്ല
Post Your Comments