NewsIndia

സക്കീര്‍ നായിക്കിനെതിരെ പ്രകടനം

മുംബൈ: ധാക്ക ഭീകരാക്രമണത്തിനു ശേഷം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇസ്ലാമിക മതപ്രഭാഷകന്‍ ഡോ സക്കീര്‍ നായിക്കിന്‍റെ മുബൈയിലെ ഒഫീസിന് മുന്‍പില്‍ ഇന്ന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

ഇതോടെ നായിക്കിന്‍റെ ഒഫീസിനുള്ള പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. നായിക്കിന്‍റെ പ്രസംഗം “ഗൌരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണെന്നും” ഇന്ത്യന്‍ ഏജന്‍സികള്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും അഭ്യന്തരകാര്യങ്ങളുടെ സംസ്ഥാന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

സക്കീര്‍ നായിക്കിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്‍ ശിവസേന എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.

പക്ഷേ, ധാക്ക ഭീകരാക്രമണത്തെ അപലപിച്ച സക്കീര്‍ നായിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഇസ്ലാമിക് എന്ന പദം തങ്ങളുടെ പേരിനോടൊപ്പം ഉപയോഗിക്കുന്നത് അനിസ്ലാമികമാണെന്നും അഭിപ്രായപ്പെട്ടു.

“ഇസ്ലാമിക് സ്റ്റേറ്റ് എന്ന നാമം ഉപയോഗിക്കുന്നതിലൂടെ നാമും ഇസ്ലാമിനെ അധിക്ഷേപിക്കുകയാണ്. നിഷ്കളങ്കരായ വിദേശികളെ കൊല്ലുന്ന അവര്‍ ആന്‍റി-ഇസ്ലാമിക് സ്റ്റേറ്റ് ആണ്. ഇസ്ലാമിന്‍റെ ശത്രുക്കളാണ് ഈ പേര് നല്‍കിയിരിക്കുന്നത്,” നായിക് പറഞ്ഞു.

“ഇസ്ലാമിനേയും തീവ്രവാദത്തേയും കുറിച്ചുള്ള എന്‍റെ പ്രഭാഷണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണ്,” സിഎന്‍എന്‍-ന്യൂസ് 18-ഉമായുള്ള അഭിമുഖത്തില്‍ നായിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button