Latest NewsNewsIndia

വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് കാണാതായതിന് പിന്നാലെ ഐഎസില്‍ ചേരാന്‍ താല്‍പ്പര്യമെന്ന് ഇ-മെയിലുകളും പോസ്റ്റുകളും

വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് 'ഐഎസിന്റേതിന് സമാനമായ' കരിങ്കൊടിയും ഇസ്ലാമിക കയ്യെഴുത്തുപ്രതിയും കണ്ടെത്തി

വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് കാണാതായതിന് പിന്നാലെ ഐഎസില്‍ ചേരാന്‍ താല്‍പ്പര്യമെന്ന് ഇ-മെയിലുകളും പോസ്റ്റുകളും: അന്വേഷണം ആരംഭിച്ച് പൊലീസ്

 

ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഗുവാഹത്തി ഐഐടി കാമ്പസില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ ഇ-മെയിലുകളും പോസ്റ്റുകളും. ഐഐടി കാമ്പസിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയെ കാണാതായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇമെയിലുകളിലും ഇയാളുടെ പോസ്റ്റുകളും സന്ദേശവും എത്തിയത്.

ഇതിനിടെ, പോലീസ് അന്വേഷണത്തില്‍ അസമിലെ കാംരൂപ് ജില്ലയിലെ ഹാജോയില്‍ നിന്ന് ഇയാളെ കണ്ടെത്തി. ബംഗ്ലാദേശില്‍ നിന്ന് കടന്ന് ധുബ്രി ജില്ലയില്‍ വെച്ച് ഐഎസ് ഇന്ത്യയുടെ തലവന്‍ ഹാരിസ് ഫാറൂഖി എന്ന ഹരീഷ് അജ്മല്‍ ഫാറൂഖിയും ഇയാളുടെ കൂട്ടാളി അനുരാഗ് സിംഗ് എന്ന റെഹാനും അറസ്റ്റിലായി നാല് ദിവസത്തിന് ശേഷമാണ് കാണാതായ ഐഐടി വിദ്യാര്‍ത്ഥിയെ പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ ഓഖ്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ‘ഐഎസിന്റേതിന് സമാനമായ’ കരിങ്കൊടിയും ഇസ്ലാമിക കയ്യെഴുത്തുപ്രതിയും കണ്ടെത്തിയതായി അസമിലെ പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button