Life Style

അന്തര്‍മുഖരെ പ്രണയിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

മനുഷ്യന്റെ പെരുമാറ്റസവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസികഭാവമാണ് അന്തർമുഖത. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കൾക്കും വലിയ വില കല്‍പ്പിക്കാതെ മറ്റുള്ളവരില്‍ നിന്നും അകന്ന് തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞ് കഴിയുന്ന ഇവരോട് സൗഹൃദത്തിലാകാന്‍ അല്പം ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരിക്കല്‍ അവരുടെ ഹൃദയത്തിനുള്ളിലേക്ക് പ്രവേശനം ലഭിച്ചാല്‍ കാണുന്നത് വളരെ സുന്ദരമായ മനസായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആത്മാര്‍ത്ഥത: പ്രണയമായാലും സൗഹൃദമായാലും വളരെ ആത്മാര്‍ത്ഥത കാട്ടുന്നവരാണ് ഇക്കൂട്ടര്‍. വളരെ സൂക്ഷിച്ചേ ഇവര്‍ ചങ്ങാതികളെ തെരഞ്ഞെടുക്കൂ. അതിനാല്‍ തന്നെ പരമാവധി ആത്മാര്‍ത്ഥമായാകും ഇവര്‍ പെരുമാറുക.

അടുക്കും തോറും അറിയും: ഇന്‍ട്രോവെര്‍ട്ടുമാരോട് കൂടുതല്‍ അടുക്കുമ്പോഴാണ് പല കഴിവുകളും ഗുണങ്ങളുമുള്ളവരാണിവര്‍ എന്ന് മനസ്സിലാകുക.

വാക്പോരുകള്‍ ഇല്ല: വാഗ്വാദങ്ങളോ ചീത്ത വിളികളോ ഇവരില്‍നിന്ന് ഉണ്ടാകില്ല. കാര്യങ്ങളെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണാന്‍ സാധിക്കുന്ന ഇവര്‍ സൂക്ഷിച്ചും ആലോചിച്ചുമേ ഓരോ വാക്കും ഉപയോഗിക്കൂ.

നല്ല കേള്‍വിക്കാര്‍: നിങ്ങള്‍ പറയുന്ന ഓരോ വാചകവും വളരെ ശ്രദ്ധയോടെ കേട്ടിരിക്കാന്‍ മനസുള്ളവരാകും ഇക്കൂട്ടര്‍. ഒരിക്കലും മടുക്കാതെ, ശ്രദ്ധമാറിപ്പോകാതെ എല്ലാ കാര്യങ്ങളിലും ഇവര്‍ മനസ്സിരുത്തും.

തന്‍റേതായ ഇടം: അത്നര്‍മുഖരുമായുള്ള ബന്ധത്തില്‍‍ പേഴ്സണല്‍ സ്പെയ്സ് എപ്പോഴും ഉണ്ടാകും. നിങ്ങളുടെ തലയില്‍ കയറി ഭരിക്കാനോ നിങ്ങളുടെ സൗഹൃദങ്ങളില്‍ കയറി തലയിടാനോ ഇവര്‍ വരുകയേയില്ല.

പരിചയപ്പെടുത്താം മടികൂടാതെ: നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളേയോ ധൈര്യമായി ഇവര്‍ക്ക് പരിചയപ്പെടുത്താം. നിങ്ങള്‍‍ക്ക് പ്രിയപ്പെട്ടവരെ അതേ ബഹുമാനത്തോടെയും സ്നോഹത്തോടെയും ഇവര്‍ അവരെയും ഉള്‍ക്കൊള്ളും.സുന്ദരിമാരായ സുഹൃത്തുക്കളെ പരിചയപ്പെടുത്തുമ്പോള്‍ പഞ്ചാരയടിക്കുമെന്നും പേടിക്കണ്ട. ഇവരുടെ കണ്ണില്‍ നിങ്ങൾ മാത്രമേ ഉണ്ടാവൂ.

സ്വന്തമായി കാര്യപ്രാപ്തിയുള്ളവര്‍: എന്തിനും ഏതിനും നിങ്ങളെയോ മറ്റുള്ളവരേയോ കൂട്ടുകാരുടേയോ സഹായം തേടുന്നടുന്നവരല്ല ഇവര്‍. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും മാനേജ് ചെയ്യാനും ഇവര്‍ക്ക് നന്നായി കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button