NewsInternational

ഫുട്‌ബോൾ അനിസ്‌ലാമികം: ഫുട്‌ബോള്‍ താരങ്ങളോടും ഐഎസ് ഭീകരരുടെ ക്രൂരത

ദമാസ്‌കസ്: സിറിയയില്‍ പ്രശസ്തരായ നാല് ഫുട്‌ബോള്‍ താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു. ഫുട്‌ബോളിനെ പിന്തുണയ്ക്കുന്നത് അനിസ്ലാമികതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നത്. സിറിയയിലെ അല്‍ ഷബാബ് ടീമിന് വേണ്ടി കളിക്കുന്നവരാണ് കൊല്ലപ്പെട്ട താരങ്ങള്‍. ഒസാമ അബു കുവൈറ്റ്, ഇഹ്‌സാന്‍ അല്‍ ഷുവൈഖ്, നെഹാദ് അല്‍ ഹുസൈന്‍, അഹമ്മദ് അഹാവാഖ് എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഐഎസ് അധീനതയിലുള്ള റാഖ്വയില്‍വെച്ചായിരുന്നു നാലുപേരുടേയും തല ഐഎസ് അറുത്തത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റാഖ്വയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനും കാണുന്നതിനും ഐഎസ് ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button