International

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അഡ്‌ലെയ്ഡ് : ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തെക്കന്‍ ഓസ്‌ട്രേലിയയിലെ പഴയ സ്റ്റുര്‍ട്ട് ദേശീയപാതയില്‍ ബര്‍മീരയിലാണ് അപകടമുണ്ടായത്. പാലാ രാമപുരം മേതിരി അരയത്തിന്‍കരയില്‍ എ.ടി.ജോസിന്റെ മകന്‍ സോണി(30)യാണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോണ്‍സ് പരിക്കുകളോടെ രക്ഷപെട്ടു.

എംഎസ്ഡബ്ലു ബിരുദധാരിയായ ദമ്പതികള്‍ നോര്‍ത്ത് ഹാം ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ അല്‍ഫോണ്‍സിനെ മെല്‍ബണിലേക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോണി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button