NewsTechnology

മൊബൈല്‍ പ്രേമികള്‍ക്കായി….സാംസങ്ങിന്റെ പുതിയ മോഡലായ സാംസങ്ങ് ഗാലക്‌സി J2 വിപണിയില്‍!!

സാംസങ്ങിന്റെ ഗാലക്‌സി സീരീസിലെ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്‌സി J2 (2016), J മാക്‌സ്. ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും ടെര്‍ബോ സ്പീഡ് ടെക്‌നോളജിയിലാണ് വരുന്നത്.
ഇതിന്റെ സ്മാര്‍ട്ട് ഗ്ലോനെ കുറിച്ച് പറയുകയാണെങ്കില്‍ പുതിയ ജനറേഷന്‍ കളര്‍ എല്‍ഇഡി നോട്ടിഫിക്കേഷന്‍ സിസ്റ്റമാണ്. ഈ സ്മാര്‍ട്ട് ഗ്ലോ എല്‍ഇഡി റിങ്ങ് ക്യാമറയുടെ ചുറ്റുമാണ്.
സാംസങ്ങ് ഗാലക്‌സി J2 എല്‍.ഇ.ഡി നോട്ടിഫിക്കേഷന്‍

ഈ സ്മാര്‍ട്ട് ഗ്ലോ എല്‍.ഇ.ഡി റിങ്ങ് റിയര്‍ ക്യാമറയുടെ ചുറ്റും ഉളളതിനാല്‍ ഉയര്‍ന്ന മെഗാപിക്‌സല്‍ സെല്‍ഫികള്‍ എടുക്കാന്‍ ഏറ്റവും നല്ലതാണ്. അതു കൂടാതെ നിങ്ങള്‍ക്ക് പുതിയ നോട്ടിഫിക്കേഷന്‍ സവിശേഷതയും കൊണ്ടു വരുന്നുണ്ട്. സാംസങ്ങ് ഗാലക്‌സി J2 നോട്ടിഫിക്കേഷന്‍ ഇഷ്ടാനുസരണം ആക്കാം

ഇതിനു മുന്‍പ് ഇറങ്ങിയ സാംസങ്ങ് ഗാലക്‌സി, S ബൈക്ക് മോഡിലും അള്‍ട്രാ ഡാറ്റ സേവിങ്ങ് മോഡിലമായിരുന്നു. എന്നാല്‍ സാംസങ്ങ് ഗാലക്‌സി J2 (2016) ന് 5ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, 1.5GHz ക്വാഡ്‌കോര്‍ പ്രോസസറും ആകുന്നു.

സാംസങ്ങ് ഗാലക്‌സി J2 ന്റെ പിന്‍ ക്യാമറ 8എംപി യും മുന്‍ ക്യാമറ 5എംപിയുമാണ്. ക്യാമറ സവിശേഷതകള്‍ പറയുകയാണെങ്കില്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്യാം, HDR, പനോരമ, പ്രോ, സെല്‍ഫി, സ്‌പോര്‍ട്ട്‌സ് ഇതൊക്കെയാണ്. അതു കൂടാതെ 1.5ജിബി റാം, 8ജിബി റോം, എക്‌സ്പാന്‍ഡബിള്‍ ഇന്റേര്‍ണല്‍ മെമ്മറി 128ജിബി.

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. 2000എംഎഎച്ച് ബാറ്ററി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അള്‍ട്രാ ഡാറ്റ സേവിങ്ങ് ഉളളതിനാല്‍ 50%വരെ മൊബൈല്‍ ഡാറ്റ സേവ് ചെയ്യാം. അതായത് ഇത് അനാവശ്യമായ ആപ്ലിക്കേഷനുകള്‍ തടയുന്നതാണ്.
സാംസങ്ങ് ഗാലക്‌സി J2 അള്‍ട്രാ ഡാറ്റ സേവിങ്ങ്(USD)

ഓണ്‍ ലൈന്‍ വഴി ഇപ്പോള്‍ ലഭ്യമല്ല. സാംസങ്ങ് ഗാലക്‌സി J2 ജൂലൈ 14 മുതല്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും വാങ്ങാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button