NewsIndia

എന്‍.എസ്.ജി അംഗത്വം : ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ പൂര്‍ണ പിന്തുണ

പ്രിട്ടോറിയ ● ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദക്ഷിണാഫ്രിക്ക. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്. കൂടിക്കാഴ്ചയ്ക്കു ശേഷം പരസ്പര സഹകരണത്തിനുള്ള നാലു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. വ്യാപാര- വിനോദ -സഞ്ചാര-വ്യാപാര മേഖലകളിലാണ് സഹകരണം.

മൊസാംബിക്കില്‍ നിന്നാണ് പ്രധാനമന്ത്രി പഞ്ചദിന സന്ദര്‍ശനം ആരംഭിച്ചത്. രണ്ടാം ദിവസം ദക്ഷിണാഫ്രിക്കയിലെത്തിയ മോദിയെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് രണ്ടു നേതാക്കളും നടത്തിയ ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു. ആണവ വിതരണ ഗ്രൂപ്പ് അംഗത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് കൂടികാഴ്ചയ്ക്കിടെ ജേക്കബ് സുമ നരേന്ദ്ര മോദിയെ അറിയിച്ചു.

നെല്‍സണ്‍ മണ്ഡേല ഫൗണ്ടേഷനും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ടാന്‍സാനിയ കെനിയ തുടങ്ങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം 11 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button