KeralaNews

വിഴിഞ്ഞം തുറമുഖത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയെക്കാള്‍ ലാഭകരം കുളച്ചല്‍ തുറമുഖമെന്ന് കേന്ദ്രസര്‍ക്കാരിന്റ പഠന റിപ്പോര്‍ട്ട്‌. വിഴിഞ്ഞം സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്ത് മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഷിപ്പിങ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വിഴിഞ്ഞത്ത് വാണിജ്യസാധ്യതകള്‍ കുറവെന്നും പഠന റിപ്പോര്‍ട്ടില്‍പറയുന്നുണ്ട്.

സ്വാഭാവിക ആഴത്തിലും അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്കുള്ള ദൂരത്തിന്റെ കാര്യത്തിലും വിഴിഞ്ഞവും കുളച്ചലും ഒപ്പത്തിനൊപ്പമാണ്. കേരളത്തില്‍ വന്‍കിട സംരംഭങ്ങളോ വലിയ വ്യവസായങ്ങളോ ഇല്ലാത്തതിനാല്‍ ചരക്ക് ലഭ്യതയെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കേരളത്തിലെ തൊഴിലാളി സംസ്‌കാരവും വിഴിഞ്ഞം തുറമുഖം ലാഭകരമാകാന്‍ തടസ്സമാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കുളച്ചല്‍ തുറമുഖത്തിന് അനുമതി കൊടുത്തത്. അതിന് പിന്നാലെയാണ് വിഴിഞ്ഞത്തിനും കേരളത്തിനും തിരിച്ചടിയായി പുതിയ പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button