NewsIndia

രാജ്യത്തിന്‍റെ അഭിമാനം വാനോളമുയര്‍ത്തുന്ന ചരിത്രനേട്ടവുമായി ക്യാപ്റ്റന്‍ രാധികാ മേനോന്‍

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐ.എം.ഒ) ധീരതയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ രാധികാ മേനോന്‍. ഈ പുരസ്‌കാരത്തിന് അര്‍ഹയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 46 വയസുകാരിയായ രാധിക. 2015 ജൂണ്‍ 22 നായിരുന്നു. ഒറീസയിലെ ഗോപാല്‍പൂര്‍ തീരത്തുനിന്നും രണ്ടര കിലോമീറ്റര്‍ അകലെ കടലില്‍ നിലകിട്ടാത്ത അവസ്ഥയില്‍ ആടിയുലയുന്ന ഒരു ബോട്ടും അതില്‍ പേടിച്ചരണ്ടിരിക്കുന്ന കുറേ മനുഷ്യരെയും രക്ഷപെടുത്താൻ രാധിക ഇറങ്ങിപുറപ്പെടുന്നത് .മണിക്കൂറില്‍ ഏകദേശം 129 കിലോമീറ്റര്‍ വേഗതയില്‍ (60- 70 നോട്ട് വേഗതയില്‍) ആണ് ആ സമയം കടലില്‍ കാറ്റ് വീശിക്കൊണ്ടിരുന്നത്. ഏകദേശം 25 മുതല്‍ 27 അടി വരെ ഉയരത്തില്‍ തിരമാലകള്‍ പൊങ്ങിയടിക്കുന്നുണ്ടായിരുന്നു.

അത്രയും അപകടം നിറഞ്ഞ സാഹചര്യത്തിലും ആത്മധൈര്യം കൈവിടാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ധീരതയാണ് രാധികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നാഷണല്‍ മാരിടൈം ഡേ ആയ ഏപ്രില്‍ അഞ്ചിന് മുംബൈയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ നാഷണല്‍ മാരിടൈം ഡേ കമ്മിറ്റി ഓഫ് ഇന്ത്യ ആയിരിക്കും രാധികയ്ക്ക് സീഫെരേഴ്‌സ് ഗാലന്ററി അവാര്‍ഡ് സമ്മാനിക്കുക. 2013-ലാണ് രാധിക ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയുടെ ഭാഗമായ എം.ടി. സുവര്‍ണ്ണ സ്വരാജ്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റത്. 1917-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് രാധിക.

shortlink

Related Articles

Post Your Comments


Back to top button