KeralaLatest NewsNews

പ്രളയത്തിനിടെ മനസ് കവർന്ന ആ കുട്ടി; ജീവന്‍ പണയം വെച്ച് ആംബുലന്‍സിന് വഴി കാണിച്ച പന്ത്രണ്ടുകാരനെ ആദരിക്കാന്‍ ഒരുങ്ങി രാജ്യം

പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി പുഴ കരകവിഞ്ഞൊഴുകി റോഡ് മുങ്ങിപ്പോയപ്പോൾ ആംബുലന്‍സിന് മുന്നിൽ ഓടി വഴി കാണിച്ച പന്ത്രണ്ടുകാരനെ ആദരിക്കാന്‍ ഒരുങ്ങി രാജ്യം. ധീതയ്ക്കുള്ള പുരസ്‌കാരമാണ് വെങ്കടേഷ് എന്ന ഈ ബാലന് നൽകുന്നത്. റായ്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. റിപ്പബ്ലിക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. അരയ്‌ക്കൊപ്പം ഉയര്‍ന്ന വെള്ളത്തിലൂടെ ആംബുലന്‍സിന് മുന്നില്‍ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് വഴി കാണിച്ചത്.

Read also: സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യത്തിനെതിരെ ആപ്പിൾ

കര്‍ണാടക സര്‍ക്കാര്‍ 2019ലെ സ്വാതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി വെങ്കിടേഷിനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെങ്കടേഷിനെ തേടി ദേശീയപുരസ്‌കാരവും എത്തിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ നാഷണല്‍ ബ്രേവറി അവാര്‍ഡ് 2019 ജനുവരി 26- ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് വെങ്കിടേഷിന് സമ്മാനിക്കുക. മെഡലും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button