NewsInternational

കണ്ണുകളെ വിസ്മയിപ്പിച്ച് നഗ്‌ന മനുഷ്യ സംഗമം; നീലക്കടല്‍ അണപൊട്ടിയപ്പോള്‍ ഒഴുകിയെത്തിയത് 32,000 നഗ്‌ന മനുഷ്യശരീരങ്ങള്‍ : വീഡിയോ കാണാം

ലണ്ടന്‍: ലണ്ടന്റെ നഗരവീഥികളെ വിസ്മയിപ്പിച്ച് പൂര്‍ണനഗ്‌നരായി ദേഹമാസകലം ചായം പൂശിയെത്തിയ പതിനായിരക്കണക്കിന് ആളുകള്‍. നഗരവീഥികളില്‍ അവര്‍ പുത്തന്‍ വിസ്മയം തീര്‍ത്തു. ശരിക്കും അതിശയിപ്പിക്കുന്ന ഒരു കാഴ്ച. നീലച്ചായം പൂശിയെത്തിയത് മുപ്പത്തിരണ്ടായിരത്തോളം മനുഷ്യ ശരീരങ്ങള്‍. കണ്ടാല്‍ ഒരു നീലക്കടല്‍ അണപൊട്ടി ഒഴുകി വരുകയാണെന്നു മാത്രം തോന്നുമായിരുന്നു. സീ ഓഫ് ഹള്‍ എന്ന പേരില്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ സെപെന്‍സര്‍ ട്യൂണിക്ക് ഒരുക്കിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനായിരുന്നു അത്.
ഹള്‍ നഗരത്തിന്റെ സമുദ്രപൈതൃകം സംബന്ധിച്ച ബോധവത്കരണത്തിനാണ് ന്യൂഡ് ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിച്ചത്.

നീലയുടെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശിയായിരുന്നു സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെയുള്ളവര്‍ ഇംഗ്ലണ്ടിലെ ക്യൂന്‍സ് ഗ്രാന്‍ഡസില്‍ അണിനിരന്നത്. എണ്‍പത് വയസുള്ള സ്റ്റീഫന്‍ ജര്‍സിനാണ് ഇന്‍സ്റ്റലേഷനില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി.

ബ്രിട്ടനിലെ ഏറ്റവും വലിയ ന്യൂഡ് ആര്‍ട്ട് ഇന്‍സ്റ്റലേഷനാണ് സീ ഓഫ് ഹള്‍. അടുത്ത വര്‍ഷം യുകെ സിറ്റി ഓഫ് കള്‍ച്ചര്‍ എന്ന പേരില്‍ ഹള്ളിന്റെ പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന പരിപാടിയും സംഘടിപ്പിക്കും. സ്‌പെന്‍സര്‍ ടൂണികിന്റെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും. തന്റെ ആശയത്തില്‍ പ്രചോദിതരായി ഇത്രയധികം പേര്‍ എത്തിയത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ടൂണിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button