KeralaNews

പ്രതി പൊലീസുകാരെ തല്ലിച്ചതച്ച് സ്റ്റേഷൻ അടിച്ചു തകർത്തു

നെടുമങ്ങാട് : പോലീസ് സ്റ്റേഷൻ അടിച്ച്തകർത്ത് പൊലീസുകാരെ തല്ലിച്ചതച്ച് പ്രതിയുടെ പരാക്രമം. കഴിഞ്ഞ രാത്രിയാണ് ദമ്പതികളെ ആക്രമിച്ചെന്ന പരാതിയില്‍ സജീദിനെ പൊലീസ് പിടികൂടുന്നത്. സജീദ് സ‍‍ഞ്ചരിച്ച ബൈക്കും ദമ്പതികളുടെ കാറും തമ്മില്‍ കൂട്ടിമുട്ടിയതിനെതുടർന്ന് സജീദ് ദമ്പതികളെ ആക്രമിക്കുകയും കാറിന്‍റെ ചില്ല് പൊട്ടിക്കുകയും ചെയ്യുകയായിരുന്നു . പരാതിയെത്തുടര്‍ന്ന് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച സജീദ് മദ്യപിച്ചിട്ടുണ്ടായിരുന്നു . മദ്യ ലഹരിയില്‍ ഇയാള്‍ ദേഹപരിശോധന നടത്തിയ പൊലീസിനെ തല്ലി. സ്റ്റേഷനിലുണ്ടായരുന്ന ടിവി തല്ലിപ്പൊട്ടിച്ചു. ജനല്‍ച്ചില്ലകളും തകര്‍ത്തു. ടിപ്പര്‍ ഡ്രൈവറായ പ്രതി നെടുമങ്ങാട് സ്വദേശിയാണ്.ബാറില്‍ അടിപിടി ഉണ്ടാക്കിയ കേസും സജീദിനെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button