Uncategorized

ജോലി ഒഴിവുകള്‍

ട്രേഡ്‌സ്മാന്‍: ഇന്റര്‍വ്യൂ 15ന്

കൊല്ലം ● എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 15ന് നടക്കും. യോഗ്യത ഐ ടി ഐ ഇലക്‌ട്രോണിക്. താത്പര്യമുള്ളവര്‍ അസല്‍ പ്രമാണങ്ങളുമായി രാവിലെ 9.30ന് കോളേജ് ഓഫീസില്‍ എത്തണം.

ഗസ്റ്റ് അധ്യാപകര്‍

പത്തനംതിട്ട ● വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇംഗ്ലീഷ്, കെമസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 15ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം

സര്‍വെയര്‍ – എന്യുമറേറ്റര്‍ ഒഴിവ്

മലപ്പുറം ● താനൂര്‍, പരപ്പനങ്ങാടി നഗരസഭകള്‍ക്കുള്ള ഡവലപ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ലാഡ് യൂസ് സര്‍വെ, ട്രാഫിക് സര്‍വെ, സൊഷോ ഇക്കണോമിക് സര്‍വെ തുടങ്ങിയവ നടത്തുന്നതിന് സര്‍വെയര്‍ എന്യുമറേറ്റര്‍ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നു. താനൂര്‍, പരപ്പനങ്ങാടി നഗരസഭ നിവാസികള്‍ക്ക് മുന്‍ഗണന നല്‍കും. സര്‍വെയര്‍ക്ക് യോഗ്യത : ഐ.ടി.ഐ/ഐ.ടി.സി (സര്‍വെയര്‍ ട്രൈഡ്, ഡ്രാഫ്റ്റ്‌മെന്‍ സിവില്‍ / ഡിപ്ലൊമ ഇന്‍ സിവില്‍ എന്‍ഞ്ചിനിയറിങ്. എന്യുമറേറ്റര്‍ക്ക് പ്ലസ്ടു അതിനു മുകളില്‍ . താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 19ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തില്‍ എത്തണം.

പോളിടെക്‌നിക്കില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മലപ്പുറം ● ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളെജ് തിരൂരങ്ങാടിയില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി കെമിസ്ട്രി യോഗ്യത. പോളിടെക്‌നിക് കോളെജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയാണ്. യോഗ്യതയുള്ളവര്‍ ജൂലൈ 14ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

കെമിസ്ട്രി അധ്യാപക ഒഴിവ്

മലപ്പുറം ● ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി (ജൂനിയര്‍) ഹയര്‍ സെക്കന്‍ഡറി അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

മലയാളം അധ്യാപക ഒഴിവ്

മലപ്പുറം ● മക്കരപ്പറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.എ മലയാളം അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (ജൂലൈ 13) രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

അധ്യാപക ഒഴിവ്

മലപ്പുറം ● മലപ്പുറം ഗവ. കോളെജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ അധ്യാപകന്റെ ഒഴിവുണ്ട്. അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ
കൂടിക്കാഴ്ചയ്ക്ക് എത്തണം.

സൈക്കോളജി അധ്യാപക ഒഴിവ്

മലപ്പുറം ● മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ സൈക്കോളജി വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവിലേയ്ക്ക് മെയ് 14ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്തതും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ രേഖകളുമായി നേരിട്ട് എത്തണം.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കണ്ണൂര്‍ ● സംസ്ഥാന ഫിഷറീസ്‌വകുപ്പുവഴി ജില്ലയില്‍ നടപ്പാക്കുന്ന മത്സ്യസമൃദ്ധി പ്രോജക്റ്റിലേയ്ക്ക് പ്രോജക്റ്റ് അസിസ്റ്റന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി. എഫ്. എസ്. സി. /എം. എഫ്. എസ്. സി. /എം. എസ്. സി. ഇന്‍ഡസ്ട്രീയല്‍ഫിഷറീസ് /എം. എസ്. സി. അക്വാട്ടിക് ബയോളജി /എം. എസ്. സി. മാരികള്‍ച്ചര്‍ അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ / ഫിഷറീസ് /സുവോളജി വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവുമാണ് അടിസ്ഥാന യോഗ്യത. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍-17 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ബയോഡാറ്റയില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 04972731081, 04972732340.

ഗസ്റ്റ് അധ്യാപക ഒഴിവ്

പത്തനംതിട്ട ● ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂണിയര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം നാളെ (13) രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പിഎസ്‌സി ഇന്റർവ്യൂ

കോട്ടയം ● ജില്ലയിലെ പട്ടികജാതി വികസന വകുപ്പിൽ നേഴ്‌സറി സ്‌കൂൾ ടീച്ചർ (എൻസിഎ- എസ്‌സി) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ ജൂലൈ 14 നും തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ ഒന്ന് /ഡ്രാഫ്റ്റ്മാൻ ഗ്രേഡ് ഒന്ന് തസ്തികയുടെ ഇന്റർവ്യൂ ജൂലൈ 13, 14 തീയതികളിൽ രാവിലെ 9.30 നും ഹോമിയോപതി വകുപ്പിൽ നേഴ്‌സ് ഗ്രേഡ് രണ്ട് ഫസ്റ്റ് എൻസിഎ-എസ് സി, 2ിറ എൻസിഎ-എൽ സി തസ്തികകളുടെ ഇന്റർവ്യൂ ജൂലൈ 14 ഉച്ചയ്ക്ക് 12 നും ജില്ലാ പിഎസ്‌സി ഓഫീസിൽ നടക്കും. ജൂലൈ 12നകം ഇന്റർവ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കോട്ടയം ജില്ലാ പി.എസ്. സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button