Life Style

നിങ്ങളുടെ കുട്ടി നേരത്തെ പ്രായപൂര്‍ത്തിയാകുന്നുവോ? അച്ഛനമ്മമാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മനുഷ്യശരീരത്തില്‍ ഹോര്‍മോണ്‍ കളികള്‍ ധാരാളം നടക്കുന്നുണ്ട്. ചെറുപ്പം മുതല്‍ മരണം വരെ.
ശരീരത്തിലുണ്ടാകുന്ന പല വ്യത്യാസങ്ങള്‍ക്കും കാരണവും ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്.
പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും പ്രായപൂര്‍ത്തിയാകുന്നതിനു പുറകിലും ഹോര്‍മോണ്‍ കളികള്‍ തന്നെ.

പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവമാണ് പ്രായപൂര്‍ത്തിയെന്നു പറയുന്നത്. ആണ്‍കുട്ടികള്‍ക്ക് കൗമാരത്തില്‍ നിന്നും യൗവനത്തിലേയ്ക്കു കടക്കുന്ന സമയവും.
ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങള്‍ വരുന്ന സമയമാണിത്. കാരണം ഹോര്‍മോണുകള്‍ തന്നെ.

ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ വേണ്ടതിലും വേഗം പ്രായപൂര്‍ത്തിയാകുന്ന കുട്ടികളാണുള്ളത്.

കുട്ടികള്‍ യൗവനത്തിലേയ്ക്കു കടക്കുന്നുവോ അഥവാ പ്രായപൂര്‍ത്തിയാകാറോയെന്നു മാതാപിതാക്കള്‍ക്കു തിരിച്ചറിയാം.

*പെണ്‍കുട്ടികളിലെങ്കില്‍ മാറിടവളര്‍ച്ച, ശരീരത്തില്‍ രോമങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നിവ ലക്ഷണങ്ങളാണ്. ഇവര്‍ പെട്ടെന്നു വളരുന്നതായി തോന്നും.

*ആണ്‍കുട്ടികളിലും രോമവളര്‍ച്ച പ്രായപൂര്‍ത്തിയാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. പ്രത്യേകിച്ചു മീശ, താടി രോമങ്ങള്‍.

*ആണ്‍കുട്ടികളുടെ കാര്യത്തില്‍ ശബ്ദത്തിന് ഗാംഭീര്യം കൂടുന്നതും ശബ്ദം മാറുന്നതുമെല്ലാം ലക്ഷണങ്ങള്‍ തന്നെയാണ്. ഇവരുടെ കഴുത്തിലുള്ള മുഴ പ്രത്യക്ഷമായും വെളിവായിത്തുടങ്ങും.
മൂഡുമാറ്റം ആണ്‍, പെണ്‍കുട്ടികളില്‍ പൊതുവായിട്ടുള്ള ലക്ഷണമാണ്. ദേഷ്യം, അസ്വസ്ഥത, കാരണമില്ലാത്ത സന്തോഷം, സങ്കടം തുടങ്ങിയവയെല്ലാം അനുഭവപ്പെടും

*ആണ്‍,പെണ്‍കുട്ടികളില്‍ ലൈംഗികതാല്‍പര്യങ്ങള്‍ വളര്‍ന്നു വരുന്നതും സാധാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button