KeralaNews

തൃക്കരിപ്പൂർ സ്വദേശിനി മാതാവിന് അയച്ച സന്ദേശത്തിലെ മറ്റ് വിവരങ്ങൾ പുറത്ത്

കാസർകോട്: തൃക്കരിപ്പൂരിൽ നിന്ന് ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കപ്പെടുന്ന സംഘത്തിലുൾപ്പെട്ട ഡോ. ഇജാസിന്റെ ഭാര്യ റിഹൈല മൊബൈൽ ഫോണിൽ മാതാവിന് അയച്ച വോയ്സ് മെസേജിലെ മുഴുവൻ വിവരങ്ങളും പുറത്ത് .

വോയ്‌സ് മെസ്സേജിലെ വാക്കുകൾ ഇങ്ങനെ : “ഞങ്ങൾ ദുബായിലാണെന്ന് കരുതിയാൽ മതി. ഇവിടെ യുദ്ധവും സംഘർഷവുമില്ല. ഇവിടെ നിന്നു മടങ്ങാൻ മനസ് വരുന്നില്ല. ടെലിഗ്രാമിലൂടെ മാത്രമേ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയൂ. ഇജാസ് ക്ലിനിക്കിൽ പോകുന്നുണ്ട്. ഇവിടെ ഗൈനക്കോളജിസ്റ്റുണ്ട്( റിഹൈല ഗർഭിണിയാണ് ). സമീപത്തൊക്കെ മലയാളികളുണ്ട്. ഇവിടെ എല്ലാവരും നല്ലവരാണ്. ഇജാസിനെ വിട്ടിട്ട് വരാനാകില്ല. ഇവിടെ കുട്ടികൾ വഴിതെറ്റില്ല. ചിലപ്പോൾ എന്റെ മക്കൾക്ക് ഉപ്പയില്ലാതെ വളരേണ്ടിവരും. എപ്പോഴും വിളിക്കാനാവാത്തത് റെയ്ഞ്ച് ഇല്ലാത്തതിനാലാണ്. ഇവിടെ മലകളാണ് . ഒരു മുറി കിട്ടി . അടുക്കള സെറ്റാക്കി “.

ഡോ. ഇജാസ് പിതാവ് അബ്ദുൾ റഹ്മാന് അയച്ച വോയ്സ് സന്ദേശത്തിൽ പബ്ളിസിറ്റി കൊടുത്താൽ നിങ്ങൾ കൂടുതൽ വിഷമിക്കു”മെന്ന് പറയുന്നു. പൊലീസിൽ പരാതി നൽകിയാലും വിഷമമാകും. ജീവിതം ഒരു പരീക്ഷണമാണ്. എന്തുവിലകൊടുത്തും ഈ പരീക്ഷ പാസാകണം. ഞാനും അഷ്ഫാഖും ഷിഹാസും ഞങ്ങളുടെ ഭാര്യമാരും കുട്ടികളും സുഖമായിരിക്കുന്നു. അവിടെ നിന്ന് വരുമ്പോൾ കുറച്ച് കള്ളം പറയേണ്ടിവന്നിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ കള്ളം പറയാൻ അനുവാദമുണ്ട്. എന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button