KeralaNews

വിവാഹതട്ടിപ്പു വീരന്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: മുപ്പതോളം വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ . കണ്ണൂ‍ർ പയ്യന്നൂർ സ്വദേശിയായ ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അനാഥനാണെന്നതുള്‍പ്പെടെ കാണിച്ച് പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്. പിന്നീട് ഇവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് പതിവ്.

പത്രങ്ങളിലും, ചരമകോളത്തിലും അച്ചടിച്ചു വരുന്ന ആളുകളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ സിം എടുത്താണ് തട്ടിപ്പ്. ഇത്തരത്തില്‍ ഹോക്കി താരം ശ്രീജേഷിന്റെ ഫോട്ടോ പോലും ഇയാള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ സിം എടുക്കാനുപയോഗിച്ചതായി പൊലീസ് പറഞ്ഞു. വിവിധ ജില്ലകളിലായി നിരവധി സ്ത്രീകളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. . മാനന്തവാടിയിൽ താമസിച്ചിരുന്നു ബിജുവിന് രണ്ട് പെൺമക്കളുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ഇയാൾ ആർഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button