NewsInternational

ഭീകരാക്രമണം: ഫ്രാന്‍സില്‍ മൂന്നു മാസത്തേയ്ക്ക് അടിയന്തിരാവസ്ഥ…

പാരിസ്: ഭീകരാക്രമണം നടന്ന ഫ്രാന്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് മൂന്നുമാസത്തേയ്ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഔദ്യോഗിക കുറിപ്പിലാണ് അടിയന്തിരവസ്ഥ മൂന്നു മസത്തേയ്ക്ക് നീട്ടിയതായി പ്രസിഡന്റ് അറിയിച്ചത്. ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പോരാടുമെന്നും പ്രസിഡന്റ് വ്യക്തമാക്കി .അക്രമാസക്തരായ ഭീകരരുമായി രാജ്യം യുദ്ധത്തിലാണെന്ന് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ബെര്‍നാഡ് കാസനോവും പ്രതികരിച്ചു. 
പാരീസിലെ നീസ് നഗരത്തില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുകയും വെടിയുതിര്‍ക്കുകയും ചെയ്്തതിനെ തുടര്‍ന്ന് 80 പേര്‍ മരിക്കുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഫ്രാന്‍സിലെ ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നവര്‍ക്കു നേരെയാണ് ആക്രമണം നടന്നത്.

പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി
കൂടി നിന്നവരെ ഇടിച്ചു വീഴ്്ത്തി ട്രക്ക് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ട്രക്കില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button