Kerala

കോടികളുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട് : കോടികളുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആലത്തൂരിലാണ് രണ്ടരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റിലായത്. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മുഹമ്മദാലി (44), നൗഫല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button