Technology

ഒരു രൂപയ്ക്കും ഇനി സ്മാര്‍ട്ട്‌ഫോണ്‍

250 രൂപയുടെ സ്മാര്‍ട്ട്‌ഫോണിനു ശേഷം ഒരു രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയാണ് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. ജൂലൈ 20 മുതല്‍ 22 വരെയാണ് ഷവോമിയുടെ ഈ പ്രത്യേക ഓഫര്‍. ഷവോമിയുടെ പുതിയ ഓഫര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ആര്‍ക്കും ഈ ഡീലില്‍ പങ്കെടുക്കാം.

എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് മത്സരം നടക്കുന്നത്. ഫഌഷ് സെയിലിലൂടെ ആദ്യത്തെ ദിവസം ഷവോമി എം ഐ 5, രണ്ടാം ദിവസം ഷവോമി റെഡ്മി നോട്ട് 3, അവസാന ദിവസം ഷവോമി എം ഐ മാക്‌സ് എന്നിവയാണ് നേടാന്‍ കഴിയുക. 2014ലാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button