KeralaNews

അന്യസംസ്ഥാനത്ത് നിന്നും വീട്ടുവേലയ്ക്കായി കേരളത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് പിന്നില്‍ വന്‍ മാഫിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : കേരളത്തിലെ സമ്പന്ന ഭവനങ്ങളില്‍ വീട്ടുവേലയെടുപ്പിക്കാന്‍ പെണ്‍കുട്ടികളെ എത്തിക്കുന്ന മാഫിയ സജീവം. കൂലി പോലും നല്‍കാതെയാണ് അന്യസംസ്ഥാനത്തുനിന്നെത്തിക്കുന്ന പെണ്‍കുട്ടികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ അടിമവേലയ്ക്കിരയാകുന്ന കുട്ടികളെ കണ്ടെത്താന്‍ ചൈല്‍ഡ്‌ലൈന്‍ അന്വേഷണം ആരംഭിച്ചു.
കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ഫഌറ്റുകളിലും സമ്പന്നവീടുകളിലുമാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ എത്തിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു ദാരിദ്ര്യം മൂലമാണ് പെണ്‍കുട്ടികളെ ഇത്തരം മാഫിയകളിലൂടെ കേരളത്തിലേക്ക് അയക്കാന്‍ മാതാപിതാക്കള്‍ തയാറാകുന്നത്. ജോലിക്കുനിര്‍ത്തുന്ന വീടുകളില്‍നിന്ന് ഏജന്റുമാരാണ് പണം വാങ്ങുന്നത്. ഇതില്‍ ചെറിയൊരു പങ്കുമാത്രമാണ് മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുന്നതെന്നാണു വിവരം. പലര്‍ക്കും പണം നല്‍കുന്നില്ലെന്നും അറിയുന്നു.
അറുപതിനായിരം രൂപ മുതല്‍ എണ്‍പതിനായിരം രൂപവരെയാണ് ഏജന്റുമാര്‍ പെണ്‍കുട്ടികളെ എത്തിക്കുന്നതിന് വാങ്ങുന്നത്. ഇതില്‍ വലിയ പങ്കും ഏജന്റുമാര്‍തന്നെ എടുക്കുകയാണ്. ഒരു വര്‍ഷത്തേക്കാണ് ഇങ്ങനെ ഒരു വീട്ടിലേക്കു കുട്ടികളെ എത്തിച്ചു നല്‍കുക. പല കുട്ടികളുടെയും മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കു ഭക്ഷണമെങ്കിലും കിട്ടുന്നുണ്ടല്ലോ എന്നാശ്വസിക്കുകയുമാണെന്നാണ് നടത്തിയ അന്വേഷണത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു വ്യക്തമായത്.
പരാതികളില്‍ അന്വേഷണം നടത്താന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഗുരുതരമായ പ്രതിസന്ധിയാണു നേരിടുന്നത്. വീട്ടിലുള്ളവര്‍ പുറത്തുപോകുമ്പോള്‍ വേലക്കാരായ കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിടുകയാണു ചെയ്യുക. വീട്ടില്‍ ആളുള്ളപ്പോള്‍ ചെന്നാല്‍ കുട്ടികളെ ഒളിപ്പിക്കുകയും ചെയ്യും. പലപ്പോഴും കുട്ടികളെ രക്ഷിച്ചാലും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പുലിവാലു പിടിക്കുകയും ചെയ്യും. കുട്ടികളെ രക്ഷിച്ചതായി ബന്ധുക്കളെ അറിയിച്ചാല്‍ അവര്‍ കുട്ടികളെ കൊണ്ടുപോകാന്‍ തയാറാകാറില്ല. കുട്ടികള്‍ക്കു ഭക്ഷണം കിട്ടുമല്ലോ എന്നാണു മാതാപിതാക്കള്‍ പറയുന്ന ന്യായം. കിട്ടുന്ന പണം കിട്ടുന്നുണ്ടല്ലോ എന്നും മാതാപിതാക്കള്‍ പറയുന്നു. കുട്ടികള്‍ പഠിക്കേണ്ട പ്രായമല്ലേയെന്ന ചോദ്യത്തെ അദ്ഭുദത്തോടെയാണു മാതാപിതാക്കള്‍ നേരിട്ടത്.
നൂറുകണക്കിനു കുട്ടികളാണ് കേരളത്തിലെ പല സമ്പന്ന വീടുകളിലും എല്ലുമുറിയെ പണിയെടുക്കുന്നതെന്നാണു ചൈല്‍ഡ്‌ലൈനിന്റെ അനുമാനം. അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍ മാത്രമാണ്. പിടികൂടിയാല്‍ ശിക്ഷിക്കപ്പെടില്ലെന്നാതാണ് ഏജന്റുമാരെ വീണ്ടും വീണ്ടും കുട്ടികളെ കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്ന ഒരൂകാര്യം. പിടികൂടിയാല്‍ പതിനായിരും രൂപ പിഴ മാത്രമാണ് ആകെ ലഭിക്കുന്ന ശിക്ഷ.

shortlink

Related Articles

Post Your Comments


Back to top button