NewsInternational

വന്‍ജാഥയുമായി കാശ്മീരിലേക്ക് കടന്നുവരുമെന്ന് കൊടുംഭീകരന്‍ ഹഫീസ് സയീദ്‌

ലഷ്കര്‍-ഇ-തോയ്ബയുടെ സ്ഥാപകനായ ഭീകരന്‍ ഹഫീസ് സയീദ്‌ ലാഹോറില്‍ നിന്ന്‍ ഇസ്ലാമാബാദിലേക്ക് തന്‍റെ അനുയായികളുമൊന്നിച്ച് ജാഥ സംഘടിപ്പിച്ചു. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്നുണ്ടായ കാശ്മീര്‍ താഴ്വരയിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഹഫീസിന്‍റെ ജാഥ.

ജമാ-ഉദ്-ദാവയുടെ ആഭിമുഖ്യത്തിലാണ് “കാശ്മീര്‍ കാരവാന്‍” എന്ന പേരില്‍ ഹഫീസ് ഈ വമ്പന്‍ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്ക 10-മില്ല്യണ്‍ ഡോളര്‍ വിലയിട്ടിട്ടുള്ള ഭീകരനായ ഹഫീസ് തന്‍റെ അനുയായികളോട് പറഞ്ഞത് പ്രകാരം ഈ ജാഥയ്ക്ക് മൂന്ന്‍ ഘട്ടങ്ങള്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ ഇസ്ലാമാബാദില്‍ എത്തുന്ന ജാഥ രണ്ടാം ഘട്ടത്തില്‍ പാക്-അധീന കാശ്മീരിലെ മുസഫറാബാദ്, ചകോതി എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരും. മൂന്നാം ഘട്ടത്തില്‍ ജമ്മുകാശ്മീരിലേക്ക് കടക്കുമെന്നും കാശ്മീരികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ജാഥയുമായി മുന്നോട്ടുപോകും എന്നുമാണ് സയീദ്‌ അവകാശപ്പെടുന്നത്.

പക്ഷേ, ഇന്ത്യന്‍സൈന്യത്തിന്‍റെ കനത്ത കാവലിന്‍റെ കീഴിലുള്ള ലൈന്‍-ഓഫ്-കണ്‍ട്രോള്‍ മുറിച്ച്കടന്ന്‍ ജാഥയുമായി ഇന്ത്യന്‍പ്രദേശത്തേക്ക് എങ്ങിനെ പ്രവേശിക്കും എന്നതിനെക്കുറിച്ച് സയീദ്‌ ഒന്നും പറഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button